നാദാപുരം പീഡനം: പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്കെതിരെ കേസ്


sakhafiനാദാപുരം: സ്‌കൂള്‍വിദ്യാര്‍ത്ഥിനിയായ നാലര വയസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്.


വിദ്യാര്‍ത്ഥിനിക്കെതിരെ മോശപ്പെട്ട പരാമര്‍ശം നടത്തിയതിനാണ് സിറാജുല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ സഖാഫിക്കെതിരെ കേസെടുത്തിരിക്കുന്നത്.


വിദ്യാര്‍ത്ഥിനിയെ അപമാനിക്കുന്ന രീതിയില്‍ സഖാഫി പ്രസംഗിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഖാഫി ഇത്തരത്തില്‍ വിദ്യാര്‍ത്ഥിനിയെ മോശപ്പെടുത്തിക്കൊണ്ട് പ്രസംഗിച്ചത്. എന്നാല്‍ ഇതു പിന്നീട് വിവാദമാവുകയായിരുന്നു. ബാലാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.



Sharing is Caring