മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി: കേരളത്തിന് ജാഗ്രതാ നിര്‍ദേശം

mullapperiyarഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിന് ജാഗ്രതാ നിര്‍ദേശവുമായി തമിഴ്‌നാട്.

കഴിഞ്ഞ ദിവസം ഉച്ചയോടെ അണക്കെട്ടില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ മഴ ശക്തിപ്പെടുകയും ജലനിരപ്പ് ഉയരുകയുമായിരുന്നു.

ഇതോടെ തമിഴ്‌നാട് വീണ്ടും വെള്ളമൊഴുക്കി വിടാന്‍ തയ്യാറായി. കോടതി നിര്‍ദേശിച്ച 142 അടിയില്‍ നിന്ന് വെള്ളം വീണ്ടും ഉയരുകയാണെങ്കില്‍ ഇനിയും വെള്ളമൊഴുക്കിയെടുക്കാന്‍ തയ്യാറാണെന്ന് തേനി കളക്ടര്‍ പളനി സ്വാമി അറിയിച്ചിട്ടുണ്ട്.

സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അത്രയും തന്നെ വെള്ളം നിലവില്‍ തമിഴ്‌നാട് എടുക്കുന്നുണ്ട്.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മഴ കൂടുതല്‍ ശക്തിപ്പെട്ടാല്‍ പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇടുക്കി കളക്ടര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *