നിലോഫര്‍ ചുഴലിക്കാറ്റ്: കേരളത്തിനും ജാഗ്രതാ നിര്‍ദേശം

Cyclone-Nilofarന്യൂദല്‍ഹി; ഏറെ നാശ നഷ്ടങ്ങള്‍ വിതച്ച ഹൂദ്ഹുദ് ചുഴലിക്കാറ്റിനു ശേഷം ഭീഷണിയായി നിലോഫര്‍ ചുഴലിക്കാറ്റ്. പ്രത്യക്ഷമായി കേരളത്തെ ബാധിക്കാന്‍ സാധ്യതകള്‍ ഇല്ലെങ്കിലും കേരളത്തിനും ജാഗ്രതാ നിര്‍ദേശമുണ്ട്.


അടുത്ത നാല്‍പത്തെട്ടു മണിക്കൂറിനുള്ളില്‍ ഗുജറാത്ത്, ലക്ഷദ്വീപ്, പാക്കിസ്ഥാന്‍, ഒമാന്‍ തീരങ്ങളിലാവും നിലോഫര്‍ ചുഴലിക്കാറ്റ് ശക്തമാവുക. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ തുലാവര്‍ഷം നിലോഫറിനെ കേരളത്തിന്റെ തീരങ്ങളിലേക്കുമെത്തിക്കുമെന്ന ആശങ്ക ഇതിനോടകം ഉടലെടുത്തിട്ടുണ്ട്.

മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുകയെന്നാണ് കണക്കാക്കപ്പെടുന്നത്.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്ന് നേരത്തേ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.


Sharing is Caring