യുവാവായ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ തൂങ്ങി മരിച്ച നിലയില്‍

kannur map (2)കണ്ണൂര്‍: തിരുവട്ടൂരില്‍ യുവാവായ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.


തിരുവട്ടൂര്‍ പറയങ്കോട്ടെ ചാന്തിന്റകത്ത് സെയ്ദ് മദനി (24)യെയാണ് ഓട്ടോറിക്ഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


വീടിനു സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോയില്‍ യാത്രക്കാര്‍ ഇരിക്കുന്ന സീറ്റില്‍ മുട്ടു കുത്തി ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരേതനായ മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. അലീമയാണ് മാതാവ്. ഇവരുടെ ഏക പുത്രനായിരുന്ന സെയ്ദ് മദനി.


Sharing is Caring