തട്ടേക്കാട് ഒരതിഥി, ഇസ്രയേല്‍ സുന്ദരി

755px-Upupa_epops_(Ramat_Gan)002കഴിഞ്ഞ ദിവസം തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രത്തില്‍ പതിവില്ലാതെ ഒരുതിഥിയെ കണ്ടപ്പോള്‍ വാച്ചര്‍ ഉടനെ അധികൃതരെ വിവരമറിയിച്ചു. പിങ്ക്- ഓറഞ്ച് നിറത്തിലുള്ള ഒരു പ്രത്യേക തരം പക്ഷി. മനോഹരമായ തലപ്പാവ്. പറന്നിറങ്ങുമ്പോള്‍ അത് വിടര്‍ത്തുന്നു. നീണ്ട ചുണ്ടും പുറത്തെ കറുത്തു വെളുത്ത വരകളും മനോഹരം തന്നെ.

ഇസ്രേലിന്റെ ദേശീയ പക്ഷിയായ ഉപ്പൂപ്പനാണ്(കോമണ്‍ ഹൂപ്പ്) പക്ഷികളുടെ പറുദ്ദീസയിലെത്തിയത്. ദക്ഷിണാഫ്രിക്ക, ചെന്നൈ, യൂറോപ്പ്, പോര്‍ച്ചുഹഗീസ് , കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പൊതുവെ ഉപ്പൂപ്പന്‍ ദേശാടനത്തിനിറങ്ങാറുള്ളത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വരണ്ട സ്ഥലങ്ങളിലും ചിലപ്പോള്‍ കാണാപ്പെടാറുണ്ട്.

ഊപ്പൂ…ഊപ്പൂ എന്ന ശബ്ദത്തില്‍ കരയുന്നതുകൊണ്ടാണ് ഇവയെ ഉപ്പൂപ്പ് എന്ന് വിളിക്കുന്നത്. 10 മുതല്‍ പന്ത്രണ്ട് ഇഞ്ച് വരെ നീളമുള്ള ഇവയ്ക്ക് 17 മുതല്‍ 18 ഇഞ്ച് വര ചിറകുകള്‍ വിടര്‍ത്താന്‍ കഴിയും. ചെറുപ്രാണികളും മറ്റുമാണ് ആഹാരം.

ഇലയും പുല്ലുകളും ഉപയോഗിച്ച് മനോഹരമായ കൂടുകളുണ്ടാക്കി ശൈത്യകാലത്ത് മുട്ടയിട്ട് അടയിരിക്കുന്നു. പെണ്‍പക്ഷി അടയിരുന്ന് മാറിയാല്‍ ആണ്‍പക്ഷി സംരക്ഷകനാകുന്നു. ദേശാടനം ഒറ്റയ്ക്കും ഇണയോടൊപ്പവും നടത്തും. തട്ടേക്കാട് എത്തിയതും ഒറ്റയ്ക്കായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *