തിരുവനന്തപുരം:ആലുവയിലെ സ്വകാര്യ മിഠായി ഫാക്ടറിയിലേക്ക് ബാലവേലയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച രണ്ട് കുട്ടികളെ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ നിന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശികളായ കാര്‍ത്തീഷ്, അന്‍പുരാജ് എന്നീ കുട്ടികളെയാണ് കണ്ടെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഫാക്ടറിയില്‍ നിന്നു രക്ഷപ്പെട്ട് തിരുവനന്തപുരത്ത് എത്തിയതായിരുന്നു കുട്ടികള്‍്. ഇവരുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.
കുട്ടികളെ നാളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കും. അതിന് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മര്‍ദനം മൂലം മുമ്പും പല കുട്ടികളും ആലുവയിലെ മിഠായി ഫാക്ടറിയില്‍ നിന്ന് കടന്നുകളഞ്ഞതായി ഈ കുട്ടികള്‍ പറഞ്ഞു.

