ബാഗ്ദാദ്: ഇറാഖില്‍ വിമതരുടെ പിടിയിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളോടാണ് സഹായം തേടിയത്. ഈ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംസാരിച്ചു.
അതേസമയം, തിക്രിത്തില്‍ നിന്ന് വിമതര്‍ മാറ്റിയ നഴ്‌സുമാര്‍ മൊസൂളിലെത്തി. ഇവരെ ഇപ്പോള്‍ അല്‍ ജിഹാരി ആസ്പത്രിയ്ക്ക് സമീപമുള്ള ഒരു കെട്ടിടത്തില്‍ പൂട്ടിയിട്ടിരിക്കുകയാണ്.
മൊസൂളില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്ന മുറിയുടെ അടുത്താണ് തല്‍ അഫാര്‍ വിമാനത്താവളം. വിമതര്‍ ഇവരെ വിമാനത്താവളത്തില്‍ എത്തിച്ചാല്‍ ഇന്ത്യയ്ക്ക് രക്ഷാപ്രവര്‍ത്തനം എളുപ്പമാകും. തല്‍ അഫാര്‍ വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനമയച്ച് മുഴുവന്‍ നഴ്‌സുമാരയെും റെഡ് ക്രസന്റിന്റെ സഹായത്തോട െഇന്ത്യയില്‍ എത്തിക്കാന്‍ ഇറാഖിലെ ഇന്ത്യന്‍ എംബസി ശ്രമം ആരംഭിച്ചിട്ടുണ്ട്.