മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ്: ഡാമുകളില്‍ 35 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രംമെന്ന് ആര്യാടന്‍

aryadan_5_1
കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. 35 ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നുള്ളു. 400 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്രവുമായി ധാരണയിലെത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി കൊണ്ടുവരാന്‍ മാര്‍ഗമില്ല. കെ.എസ്.ഇ.ബിക്ക് 800 കോടി രൂപ കുടിശ്ശികയിനത്തില്‍ ലഭിക്കാനുണ്ട്്. ഇതില്‍ 500 കോടിയും വാട്ടര്‍ അതോറിറ്റി കുടിശ്ശിക വരുത്തിയ തുകയാണെന്നും ആര്യാടന്‍ പറഞ്ഞു.


 


Sharing is Caring