ന്യൂഡല്‍ഹി: തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അറിയിച്ചതാണിത്. സഴ്‌സുമാരുടെ സുരക്ഷയെക്ുറിച്ച് രണ്ടു തവണ സുഷമ സ്വരാജും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി. നഴ്‌സുമാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു. നഴ്‌സുമാരില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും കേരളത്തിന് ലഭിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി കൈമാറി.
