
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച116ഗ്രാം വീതമുള്ള 21 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് പിടികൂടിയത്.
ദുബായില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, നൗഷാദ്, ജബീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

