ന്യൂഡല്‍ഹി: രാജ്യസഭാ എം.പിയുടെ വീട്ടില്‍ നിന്നും മോഷണംപോയ ചക്കയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. ജെ.ഡി.യു എം.പി മഹേന്ദ്ര പ്രസാദിന്റെ തുഗ്ലക്ക് റോഡിലുള്ള വസതിയില്‍ നിന്ന് മോഷണം പോയ രണ്ട് ചക്കകളെക്കഉറിച്ച് അന്വേഷിക്കാനാണ് അന്വേഷണ സംഘം. പ്ലാവില്‍ ഒമ്പത് ചക്കകള്‍ ഉണ്ടായിരുന്നിടത്ത് രണ്ടെണ്ണത്തിന്റെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. എം.പിയുടെ പൂന്തോട്ടത്തില്‍ പരിശോധന നടത്തിയ പോലീസ് കുട്ടികളുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയതായും അറിയുന്നു.