
തിരുവനന്തപുരം: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി ഐ ജി എസ് ശ്രീജിത് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അനാഥായങ്ങള്‍ക്ക് വരുന്ന ഫണ്ടുകളെ കുറിച്ച് സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നും ഇവര്‍ പഠനശേഷം എന്തു ചെയ്യുന്നു എന്ന വിവരവും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
