
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫയലുകളില്‍ ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്രത്തിന്റെ സര്‍ക്കുലര്‍. ഫയലുകളില്‍ ഹിന്ദി കൂടുതലായി ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് സര്‍ക്കുലര്‍.
1963 ലെ ഔദ്യേഗിക ഭാഷാ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഫയലുകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതാം ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ജൂണ്‍ 10 ലെ തിയതിയില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
നേരത്തേസര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ ഹിന്ദി ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

