തൊടുപുഴ: മഴക്കാലമായതോടെ ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു. നിരവധി ആളുകളാണ് ഓരോ ദിവസവും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7000ത്തോളം ആളുകളാണ് ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും ഇത്രത്തോളം വരും.
ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഡങ്കിപ്പനി, മഞ്ഞപിത്തം, ടൈഫോയ്ഡ് , അഞ്ചാം പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും രോഗികളെ വലയ്ക്കുന്നു. ആശുപത്രികളില്‍ പനി വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. മഴക്കാല പൂര്‍വ്വ ശുചീകരണം ചിലയിടങ്ങളില്‍ മാത്രമായി ഒതുങ്ങി എന്ന ആരോപണവുമുണ്ട്.
