ഗൂഡല്ലൂരില്‍ യുവാവ് മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി

knife-with-bloodകല്‍പറ്റ: ഗൂഡല്ലൂരില്‍ യുവാവ് മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി. വയനാട് മീനങ്ങാടി സ്വദേശി ലെനിനാണ് കൊലപാതകം ചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോയി, ഗിരിജ, അന്നമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.
ജോയിയുടേയും ഗിരിജയുടേയും മകളായ ജ്യോത്സ്‌നയുമായി ലെനിന്‍ പ്രണയത്തിലായിരുന്നുവെന്ന് പോലിസ് പറയുന്നു. ജ്യോത്സ്‌നയുടെ പെണ്ണുകാണല്‍ ചടങ്ങ് നടക്കുമ്പോള്‍ അത് ലെനിന്‍ ചോദ്യം എതിര്‍ത്തു. തുടര്‍ന്നാണ് കൊലപാതകം നടന്നത്. ജോയിയെയും ഗിരിജയെയും മുത്തശ്ശിയായ അന്നമ്മയെയും ലെനിന്‍ കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജ്യോത്സ്‌നനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. രാവിലെയാണ് നാട്ടുകാര്‍ അറിഞ്ഞത്. ലെനിന്റെ കൂടെ മൂന്നുപേര്‍ കൂടിയുണ്ടെന്നാണ് അറിയുന്നത്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.



Sharing is Caring