News Sections: News
-
മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
ആര് ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. കൊല്ലത്ത് നടക്കുന്നത് ഒരു സ്വകാര്യ ചടങ്ങാണ്. ആരൊക്കെ ചടങ്ങില്‍ പങ്കെടുക്കണമെന്ന് നിശ്ചയിക്കുന്നത് സംഘാടകരാണ്. പ്രോട്ടോക്കോള്‍ വിഷയങ്ങളില്‍ മാത്രമെ…
-
പ്രസംഗ പരിഭാഷ തെറ്റിച്ച കെ സുരേന്ദ്രനെ മോദി ഇടപെട്ട് മാറ്റി
പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ തെറ്റ് വരുത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മോദി ഇടപെട്ട് മാറ്റി. തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ് മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. മോദി പ്രസംഗിച്ച് തുടങ്ങിയപ്പോള്‍…
-
ആര്.എസ്.എസിന്റേയും ബി.ജെ.പിയുടേയും ദാസ്യവേല ചെയ്യുന്ന ശിപായിയായി വെള്ളാപ്പള്ളി അധപതിച്ചു: ഡീന്‍ കുര്യാക്കോസ്
വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം കേരളത്തെ മലിനമാക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. വെള്ളാപ്പള്ളിയെ കാണുമ്പോള്‍ കേരളീയര്‍ മൂക്ക് പൊത്തുന്ന അവസ്ഥയാണുള്ളതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.ആര്.എസ്.എസിന്റേയും ബി.ജെ.പിയുടേയും ദാസ്യവേല ചെയ്യുന്ന…
-
കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ തടഞ്ഞു: മന്ത്രി തിരിച്ചു പോയി
പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന താജ് മലബാര്‍ ഹോട്ടലില്‍ കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയാണെന്നറിഞ്ഞിട്ടും മോഹനനെ ഹോട്ടലിലേക്ക് കയറ്റിവിട്ടില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന ശേഷം മന്ത്രി പ്രതിഷേധിച്ച് തിരിച്ചുപോയി.
-
ചടങ്ങില്‍ പങ്കെടുപ്പിക്കാത്തത് വേദനാജനകം : ഉമ്മന്‍ചാണ്ടി
ആര് ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി. ഇത് സംസ്ഥാനത്തോടുള്ള അവഹേളനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. പ്രോട്ടോക്കോളും സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പരിപാടിയില്‍…
-
ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ കര്‍ണാടക ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ ആറു പ്രതികളെ കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. കിസ് ഓഫ് ലവ് പ്രവര്ത്തകന് രാഹുല്‍ പശുപാലന്, ഭാര്യ രശ്മി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണു കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 26 വരെയാണു…
-
മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വെള്ളാപ്പള്ളി
മുന്‍ മുഖ്യമന്ത്രി ആര് ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിനെ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴുവാക്കിയതിന് ബിജെപി പഴിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍…
-
സോളാര്‍ കമ്മീഷനെ വിമര്‍ശിച്ചിട്ടില്ല: ചെന്നിത്തല
സോളാര്‍ കമ്മീഷനെ താന്‍ വിമര്‍ശിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സോളാര്‍ കമ്മീഷനെ മന്ത്രി പരസ്യമായി ശാസിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതി കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോകാന്‍ ഇടയുണ്ടെന്ന…
-
സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം
സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു. സോളാര്‍ കമ്മീഷനെ ആഭ്യന്തര മന്ത്രി പരസ്യമായി…
-
തിരുവല്ല സിഐക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്
പത്തനംതിട്ട: തിരുവല്ല സിഐക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ചെ തിരുവല്ല മഞ്ഞടിക്ക് സമീപം അപകടത്തില്‍പ്പെട്ട ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാര്‍ നീക്കുന്നതിനിടെയാണ് പുറകില്‍ നിന്നും വന്ന ജീപ്പ് ആണ് സിഐയെ ഇടിച്ചത്. സിഐ…

Local News















