സിപിഐ എം നേതൃത്വത്തിൽ ജൂൺ 16 – ദേശീയ പ്രതിഷേധ ദിനം


അടച്ചുപൂട്ടലിൽ‌ തൊഴിലും ജീവനോപാധിയും നഷ്‌ടമായ കോടിക്കണക്കിന്‌ ജനങ്ങളോട്‌ കേന്ദ്രസർക്കാർ തുടരുന്ന സമീപനത്തിനെതിരെ ദേശീയതലത്തിൽ ജൂൺ 16ന്‌ പ്രതിഷേധ ദിനമാചരിക്കുന്നു. ഇതിൻ്റെ ഭാഗമായി കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ ‌ കേരളത്തിന്‌ അർഹമായ സഹായം അനുവദിക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ച്‌ സംസ്ഥാനത്ത്‌ രണ്ട്‌ ലക്ഷം കേന്ദ്രങ്ങളിൽ ധർണ നടത്തും.

സിപിഐ എം നേതൃത്വത്തിൽ പകൽ 11 മുതൽ 12 വരെ നടക്കുന്ന സമരത്തിൽ പത്ത്‌ ലക്ഷത്തിലേറെപ്പേർ അണിനിരക്കും. ഒരു ബ്രാഞ്ചിൽ അഞ്ച്‌ കേന്ദ്രങ്ങളിൽ അഞ്ചു‌പേർ വീതം പങ്കെടുക്കും. കൂടുതൽ പേരുള്ളിടത്ത്‌ 15 കേന്ദ്രങ്ങൾ വരെയുണ്ടാകും. മാസ്‌ക്‌ ധരിച്ചും പ്ലക്കാർഡുകളും പാർടി പതാക പിടിച്ചുമായിരിക്കും ധർണ. തിരുവനന്തപുരത്ത്‌ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും.




Sharing is Caring