വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം കേരളത്തെ മലിനമാക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. വെള്ളാപ്പള്ളിയെ കാണുമ്പോള്‍ കേരളീയര്‍ മൂക്ക് പൊത്തുന്ന അവസ്ഥയാണുള്ളതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.ആര്.എസ്.എസിന്റേയും ബി.ജെ.പിയുടേയും ദാസ്യവേല ചെയ്യുന്ന ശിപായിയായി വെള്ളാപ്പള്ളി അധപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












