അനന്തുവിനും അയനയ്ക്കും ഓൺലൈൻ പഠനത്തിന് സേവാഭാരതി ടി.വി. നൽകി.


കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ പുഷ്പാകരൻ്റെ മകൻ അനന്തുവിനും കൊരയങ്ങാട് പൊതുവാൻ കണ്ടി സ ദാനന്ദൻ്റെ മകൾ അയനക്കും ഓൺലൈൻ പഠന ആവശ്യത്തിനായുള്ള ടി.വി.കൊയിലാണ്ടി സേവാഭാരതി സമ്മാനിച്ചു.ഓൺലൈൻ പഠനം ആരംഭിച്ചതോടെ ടി.വി. ഇല്ലാത്തതിനാൽ കൊയിലാണ്ടി സേവാഭാരതിയെ സമീപിക്കുകയായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടിനെതുടർന്ന് ഇരുവരുടെയും വീട് സന്ദർശിച്ച ശേഷം സേവാഭാരതി പ്രവർത്തകർ ഇവരുടെവീട്ടിൽ ടി.വി.എത്തിക്കുകയായിരുന്നു. കൊരയങ്ങാട് നടന്ന പരിപാടിയിൽ റിട്ട: എസ്.ഐ.അശോകൻ ചാലിൽ അയനയ്ക്ക് ടി.വി. കൈമാറി.കുറുവങ്ങാട് നടന്ന പരിപാടിയിൽ വി.കെ.മുകുന്ദൻ അനന്തുവിന് ടി.വി.നൽകി.
സേവാഭാരതി സിക്രട്ടറി കെ.എം. രജി ., ശ്രീലു പൂക്കാട് (ആർ എസ് എസ് ), മധു കുറുവങ്ങാട്, മുകന്ദൻ കുറുവങ്ങാട്, അതുൽ എസ്.എസ്ശിവ പ്രസാദ്‌, ശ്യാം ബാബു, കെ.കെ.മുരളി, കെ.കെ.വിനോദ് ,എ.എസ് .അഭിലാഷ് എം.വി.സജിത്ത്, തുടങ്ങിയവർ പങ്കെടുത്തു.




Sharing is Caring