ബെയ്ജിംഗ്: ആഗോള വ്യാപകമായി പിടിമുറുക്കുന്ന കോവിഡ് മഹാമാരിയെ രാജ്യത്തു നിന്ന് തുരത്താനായതിന്റെ ആശ്വാസത്തിലായിരുന്നു ചൈന. എന്നാല്‍ കഴിഞ്ഞ ദിവസം ബെയ്ജിംഗില്‍ വീണ്ടും കോവിഡ് സ്്ഥിരീകരിച്ചതോടെ രാജ്യതലസ്ഥാനം കര്‍ശന ലോക്ക്ഡൗണിലേക്ക് നീങ്ങി.
ബെയ്ജിംഗിലെ ഒരു ചന്തയിലാണ് 50 ദിവസത്തിനിടയിലെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി ആളുകള്‍ വന്നുപോകുന്ന സ്ഥലമായതിനാലാണ്് ആശങ്ക വര്‍ധിച്ചത്. ഇതോടെ കര്‍ശന അടച്ചിടല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

സംഭവത്തിനു ശേഷം ഷിന്‍ഫാദി ചന്തയിലെ 517 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതില്‍ 45 പേരുടെ പരിശോധനാഫലം ഇതിനോടകം പുറത്തു വന്നു. എല്ലാം നെഗറ്റീവ്. ബാക്കിയുള്ളവരുടെ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍. ഇവിടുത്തെ 10,000ലേറെപ്പേര്‍ക്ക് അടിയന്തിര പരിശോധനകള്‍ നടത്തുമെന്നാണ്് അധികൃതര്‍ അറിയിച്ചിട്ടുള്ളത.
ഷിന്ഫാദിക്ക് സമീപമുള്ള മറ്റ് 11 ഇടങ്ങളിലും കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.













