സോളാര്‍ കമ്മീഷനെ വിമര്‍ശിച്ചിട്ടില്ല: ചെന്നിത്തല


സോളാര്‍ കമ്മീഷനെ താന്‍ വിമര്‍ശിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സോളാര്‍ കമ്മീഷനെ മന്ത്രി പരസ്യമായി ശാസിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതി കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോകാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പോലീസ് സുരക്ഷ ഒരുക്കിയത്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയാണ് ബിജു രാധാകൃഷ്ണന്‍. അത്തരമൊരു പ്രതിയെ കൊണ്ടുപോകുമ്പോള്‍ മതിയായ സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ചുമതലയാണ്.കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.




Sharing is Caring