ചടങ്ങില്‍ പങ്കെടുപ്പിക്കാത്തത് വേദനാജനകം : ഉമ്മന്‍‌ചാണ്ടി


ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി. ഇത് സംസ്ഥാനത്തോടുള്ള അവഹേളനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.


പ്രോട്ടോക്കോളും സാമാന്യ മര്യാദയും അനുസരിച്ച്‌ കേരളത്തിന്റെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. ബിജെപിയുടെ പരിപാടി ആണെങ്കില്‍ ആര്‍ക്കും ദുഖം ഉണ്ടാകില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ തന്നെ ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.




Sharing is Caring