News Sections: mainnews
-
സേലത്ത് ബംഗലൂരു- തിരുവല്ല ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം; മരിച്ചവരില്‍ മലയാളികളും
സേലം: സേലത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു. മരിച്ചവരില്‍ നാല് പേര് മലയാളികളാണെന്നാണ് സൂചന. ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ എടത്വ സ്വദേശി ജിം ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും…
-
പ്രളയക്കെടുതി: സഹായ വാഗ്ദാനവുമായി നെതര്‍ലന്റ്സ് ഇന്ത്യക്ക് കത്ത് നല്കി
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാമെന്ന വാഗ്ദാനവുമായി നെതര്‍ലന്റ്സ് ഇന്ത്യക്ക് കത്ത് നല്കി. സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിദഗ്ധ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നാണ് നെതര്‍ലന്റ്സിന്റെ വാഗ്ദാനം.
-
മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരായി 200 പേരെ നിയമിക്കും
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരായി 200 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാംസ്കാരിക വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളുടെ ചെയര്മാന്മാരുടെയും വൈസ് ചെയര്മാന്മാരുടെയും…
-
ദുരിതാശ്വാസ നിധിയിലേക്ക് ദേശാഭിമാനി ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം കൈമാറി
മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക് ദേശാഭിമാനി പ്രവർത്തകരുടെ ഒരുമാസത്തെ ശമ്പളമായ 1.7കോടി രൂപ കൈമാറി. ജനറൽ മാനേജർ കെ ജെ തോമസ്, ചീഫ് എഡിറ്റർ പി രാജീവ്, റസിഡന്റ് എഡിറ്റർ പി എം മനോജ് എന്നിവർ ചേർന്നാണ്…
-
ബംഗാളില്‍ തൃണമൂല്‍- ബി.ജെ.പി പോര്; മൂന്നു വയസ്സുകാരന് വെടിയേറ്റു
മല്‍ഡ (പശ്ചിമബംഗാള്‍): പശ്ചിമബംഗാളില്‍ തൃണമൂല്‍ ബി.ജെ.പി പോര് ശക്തം. മല്ഡയിലെ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ക്കയറി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിനിടെ മൂന്നു വയസ്സുള്ള കുഞ്ഞിന് തലക്ക് വെടിയേറ്റു. അംഗത്തിന്റെ മകനാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ…
-
ദുരന്തത്തെ ഒന്നിച്ച് അതിജീവിക്കും; പുതിയ കേരളത്തിനായി വിപുലമായ ധനസമാഹരണം- മുഖ്യമന്ത്രി
പ്രളയത്തെ അതിജീവിക്കാനുള്ള വിഭവസമാഹരണമാണ് ഇനി നേരിടുന്ന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി. ഒരുമിച്ചു നിന്നാല്‍ നേരിടാമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ധനസമാഹരണം വിപുലമാക്കാനാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങള്‍, യു.എസ്, യു.കെ, സിങ്കപ്പൂര്‍ തുടങ്ങി എല്ലാ വിദേശരാജ്യങ്ങളിലെ മലയാളികള്‍…
-
നടിയെ ആക്രമിച്ച കേസ്: രേഖകള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്കിയ കേസ് പരിഗണിക്കുന്നത് മാറ്റി. എറണാകുളം സെഷന്‍സ് കോടതിലായിരുന്നു ഹര്‍ജി. അടുത്ത മാസം 17 ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്.…
-
ഹിസ്ബുള്‍ തലവന്റെ മകന് പിടിയില്‍
ശ്രീനഗര്‍: ഹിസ്ബ് ഉള് മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ മകന് സെയ്ദ് ഷക്കീല്‍ അഹമ്മദ് പിടിയില്‍. എന്‍ഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. സലാഹുദ്ദീന്റെ രണ്ടാമത്തെ മകനാണ്…
-
ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ചില്ലികാശ് പോലും മുഖ്യമന്ത്രി എടുക്കില്ലെന്നു ജനങ്ങള്‍ക്കറിയാം; ജോയ് മാത്യു
മഹാപ്രളയം ദുരിതം വിതച്ച കേരളത്തെ തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ലോകം എമ്ബാടുമുള്ള ജനങ്ങള്‍. നാനാഭാഗത്ത് നിന്നും സഹായങ്ങള്‍ ഒഴുകി വരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകള്‍ വളരെ വലുതാണ്. ഈ അവസരത്തിലാണ്…
-
ജലന്ധര്‍ ബിഷപ്പിന് വേണ്ടി മധ്യസ്ഥശ്രമം നടന്നെന്ന് ഫാ.ജയിംസ് എര്‍ത്തയിലിന്റെ മൊഴി; 10 ഏക്കര്‍ സ്ഥലവും മഠവും സ്ഥാപിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം
കോട്ടയം: ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണങ്ങള്‍ ശരിവെച്ച് വൈദികന്റെ മൊഴി. ജലന്ധര്‍ ബിഷപ്പിന് വേണ്ടി മധ്യസ്ഥശ്രമം നടന്നെന്ന് ഫാ.ജയിംസ് എര്‍ത്തയില്‍ മൊഴി നല്കി. മധ്യസ്ഥശ്രമവുമായി കോതമംഗലം സ്വദേശി തന്നെ സമീപിച്ചെന്നും ഫാ.എര്‍ത്തയില്‍…

Local News


















