തൃ​ശൂ​ർ പൂ​ര​ത്തി​ന്​ നാളെ കൊ​ടി​യേ​റും

തൃ​ശൂ​ർ പൂ​ര​ത്തി​ന്​ നാളെ കൊ​ടി​യേ​റും. പ്ര​ധാ​ന പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ങ്ങ​ളി​ലും ഘ​ട​ക പൂ​ര​ങ്ങ​ളാ​യി പ​​ങ്കെ​ടു​ക്കു​ന്ന എ​ട്ട്​ ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ്​ പൂ​രം കൊ​ടി​യേ​റു​ന്ന​ത്. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11.30നും 11.45​നും ഇ​ട​ക്കും പാ​റ​മേ​ക്കാ​വി​ൽ ഉ​ച്ച​ക്ക്​ 12നും 12.15​നും ഇ​ട​ക്കു​മാ​ണ്​ കൊ​ടി​യേ​റു​ക.

ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ൽ ലാ​ലൂ​ർ കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ലാ​ണ്​ ആ​ദ്യം കൊ​ടി​യേ​റ്റം ന​ട​ക്കു​ക. അ​യ്യ​ന്തോ​ളി​ൽ രാ​വി​ലെ 11നും 11.15​നും ഇ​ട​ക്കും ചെ​മ്പു​ക്കാ​വി​ലും ക​ണി​മം​ഗ​ല​ത്തും വൈ​കീ​ട്ട്​ ആ​റി​നും 6.15നും ​ഇ​ട​ക്കും പ​ന​മു​ക്കും​പി​ള്ളി​യി​ലും പൂ​ക്കാ​ട്ടി​ക​ര​യി​ലും വൈ​കീ​ട്ട്​ 6.15നും 6.30​നും ഇ​ട​ക്കു​മാ​ണ്​ കൊ​ടി​യേ​റ്റം. ചൂ​ര​ക്കാ​ട്ടു​കാ​വി​ൽ വൈ​കീ​ട്ട്​ 6.45നും ​ഏ​ഴി​നു​മി​ട​ക്ക്​ കൊ​ടി​യേ​റും. ഏ​റ്റ​വും അ​വ​സാ​നം ​കൊ​ടി​യേ​റു​ന്ന​ത്​ നെ​യ്ത​ല​ക്കാ​വ്​ ക്ഷേ​ത്ര​ത്തി​ലാ​ണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *