മല്‍ഡ (പശ്ചിമബംഗാള്‍): പശ്ചിമബംഗാളില്‍ തൃണമൂല്‍ ബി.ജെ.പി പോര് ശക്തം. മല്‍ഡയിലെ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ക്കയറി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിനിടെ മൂന്നു വയസ്സുള്ള കുഞ്ഞിന് തലക്ക് വെടിയേറ്റു. അംഗത്തിന്റെ മകനാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ മത്സരിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോള്‍ ഇവര്‍ തൃണമൂലിന് വോട്ടു ചെയ്തു. ഇതില്‍ രോഷാകുലരായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി പ്രശ്‌നമുണ്ടാക്കിയത്. അതേസമയം, തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് ബി.ജെ.പി പറയുന്നത്.

സംസ്ഥാനത്ത് തുടരുന്ന ബി.ജെ.പി തൃണമൂല്‍ സംഘട്ടനങ്ങളില്‍ പത്തു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.













