ന്യൂഡല്‍ഹി: അഴിമതി കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനും ഭാര്യ റാബ്റി ദേവിക്കും ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യമനുവദിച്ചത്.
2004-2009 കാലയളവില്‍ ഐ.ആര്.സി.ടി.സിയുടെ റാഞ്ചി, പുരി എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ നടത്തുന്നതിന് സ്വകാര്യ കമ്പനിക്ക് ക്രമവിരുദ്ധമായി കരാര്‍ നല്‍കിയെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്.

അഴിമതി കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലാലു ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. പരോള്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ലാലു കഴിഞ്ഞ ദിവസമാണ് വീണ്ടും ജയിലിലേക്ക് പോയത്. 1990ലെ കാലിത്തീറ്റ കുംഭകോണക്കേസില്‍ പ്രതിയായായ അദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് ജയിലിലാകുന്നത്. മെയില്‍ പരോളിലിറങ്ങിയ 70 കാരനായ ലാലു ചികിത്സാര്‍ഥം ആശുപത്രിയിലായിരുന്നു. മൂന്നു മാസത്തേക്ക് കൂടി പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളി.
തേജസ്വിയാണ് ലാലു ജയിലില്‍ പോയതിനെ തുടര്‍ന്ന് പാര്‍ട്ടിയെ നയിക്കുന്നത്.












