ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ചില്ലികാശ് പോലും മുഖ്യമന്ത്രി എടുക്കില്ലെന്നു ജനങ്ങള്‍ക്കറിയാം; ജോയ്‌ മാത്യു

മഹാപ്രളയം ദുരിതം വിതച്ച കേരളത്തെ തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ലോകം എമ്ബാടുമുള്ള ജനങ്ങള്‍. നാനാഭാഗത്ത് നിന്നും സഹായങ്ങള്‍ ഒഴുകി വരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകള്‍ വളരെ വലുതാണ്. ഈ അവസരത്തിലാണ് തന്റെ നിലപാടുമായി നടന്‍ ജോയ് മാത്യു മുന്നോട്ട് വന്നത്.

ജനങ്ങള്‍ നല്‍കുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയില്‍ ചിലവഴിക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനത്തിന് ഉണ്ടെന്നും അതിനായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കുകയാണ് ഏക മാര്‍ഗമെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഹാപ്രളയത്തില്‍ നിന്നും നവകേരളം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കേരളത്തിനെ കൈമെയ് മറന്നു സഹായിക്കാന്‍ ലോകമെമ്ബാടുനിന്നും മനുഷ്യസ്നേഹികള്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമയക്കുന്നുണ്ട് .പ്രതിപക്ഷ കക്ഷികള്‍ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസനിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. എന്നാല്‍ ഇങ്ങിനെ ജനങ്ങള്‍ നല്‍കുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയില്‍ ചിലവഴിക്കുന്നു എന്നുമറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട് .ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വരവിന്റെ കണക്കുകള്‍ ഗവര്‍മെന്റ് വെബ് സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ് .അതുപോലെ നവകേരളത്തിനുവേണ്ടി വരുന്ന ചിലവുകള്‍ എന്തൊക്കെയാണെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് .
വകമാറ്റി ചെലവ് ചെയ്യുന്നതില്‍ തഴക്കവും പഴക്കവുമുള്ള നമ്മുടെ പാരമ്ബര്യം ആവര്‍ത്തിക്കാ തിരിക്കാന്‍ ,നവകേരള നിര്‍മ്മിതിയില്‍
ഉത് കണ്ഠയുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന ഒരു വെബ് സൈറ്റ് ആരംഭിക്കുകയാണ് അതിനുള്ള ഏക മാര്‍ഗ്ഗം.
കാര്യങ്ങള്‍ സുതാര്യമാകുമ്ബോള്‍ പ്രവൃത്തിയും ഫലം കാണും . സ്വതന്ത്രമായി കാര്യങ്ങളെ കാണുന്ന ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ സജീവമായ ഒരു യുവ തലമുറ ഇവിടെയുണ്ട്,അവര്‍ക്ക് വേണ്ടി എങ്കിലും കാര്യങ്ങള്‍ സുതാര്യമാവണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *