നെടുമ്ബാശേരിയില്‍ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു


നെടുമ്ബാശേരിയില്‍ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ റോഡില്‍ വച്ചാണ് വെട്ടിക്കൊന്നത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു.


ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ചിലർ ചേർന്ന് വിനുവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടത്തിയത്. ഇയാളെ ഓട്ടോയില്‍ കയറ്റികൊണ്ടു പോയ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


2019 ല്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് വിനു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.



Sharing is Caring