News Sections: mainnews
-
ശബരിമല നട തുറക്കാന്‍ ഒരുങ്ങുന്നു; മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു
ശബരിമല: ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിടുന്നു. രാവിലെ ഒന്‍പത് മുതലാണ് സന്നിധാനത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തി വിടാന്‍ തുടങ്ങിയത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഐഡന്റിറ്റി കാര്‍ഡ്, മറ്റ്…
-
നിരോധനാജ്ഞ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താന്‍: പത്തനംതിട്ട കളക്ടര്‍
പത്തനംതിട്ട : ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കുന്നതെന്ന് പത്തനംതിട്ട കളക്ടര്‍. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും പത്തനംതിട്ട കളക്ടര്‍ പിബി നുഹ് പറഞ്ഞു. വിശ്വാസികളുടെ സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുക എന്ന ഒറ്റ…
-
ബന്ധുവിന് മാനദണ്ഡം ലംഘിച്ച് നിയമനം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതം: കെ ടി ജലീല്‍
തിരുവനന്തപുരം : മാനദണ്ഡം ലംഘിച്ച് ബന്ധുവിന് നിയമനം നല്കി എന്നുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ ടി ജലീല്‍. പത്രത്തില്‍ കൃത്യമായി വാര്‍ത്ത നല്‍കിയാണ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രിക ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത…
-
ശബരിമലയെ സൗഹാര്‍ദപരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വനംമന്ത്രി; മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമേ നിര്‍മാണ അനുമതി നല്‍കൂ
തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വനംമന്ത്രി കെ. രാജു. ശബരിമലയെ സൗഹാര്‍ദപരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വനംമന്ത്രി പറഞ്ഞു. അയ്യപ്പന്റെ പൂങ്കാവനത്തെ വനമായി തന്നെ നിലനിര്‍ത്തും. അയ്യപ്പനും അത് ആഗ്രഹിക്കുന്നു. മാസ്റ്റര്‍…
-
100 മീറ്റര്‍ ഉയരത്തില്‍ ‘ശ്രീരാമ പ്രതിമ’ പണിയും : യോഗി ആദിത്യനാഥ്
വാരണാസി: ദീപാപലിയോടനുബന്ധിച്ച് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. സരയൂ നദിക്കരയില്‍ നിന്ന് 36മീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിക്കുക.100 മീറ്റര്‍ ഉയരം വരുന്ന പ്രതിമയ്ക്ക് 330കോടിരൂപ…
-
ശബരിമല വിധി: കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി
ശബരിമല: ശബരിമല വിധിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി. പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു. പിന്മാറ്റത്തെ തുടര്‍ന്ന്…
-
കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നു; പൊലീസിനെ ജാതി-മത പേര് പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
കണ്ണൂര്‍: കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. മത നിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നു. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു കൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ടെന്നും…
-
കള്ളക്കഥകളിലൂടെ കലാപം നടത്താനുള്ള സംഘപരിവാര്‍ നീക്കം ജനം തിരിച്ചറിയണം: സിപിഐ എം
തിരുവനന്തപുരം : കേരളത്തിലുടനീളം കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പന്തളത്തെ ശിവദാസന്റെ മരണം പോലീസ് ലാത്തിച്ചാര്‍ജിന്റെ ഫലമായി ഉണ്ടായതാണെന്ന പ്രചരണമാണ്…
-
മലാലക്ക് ഹാര്‍വാഡ് പുരസ്കാരം
ഓക്സ്ഫോര്‍ഡ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പോരാടുന്ന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്ക് ഹാര്‍വാഡ് പുരസ്കാരം.ഈ വര്‍ഷം ഡിസംബര്‍ ആറിന് നടക്കുന്ന ചടങ്ങില്‍ മലാല പുരസ്കാരം ഏറ്റുവാങ്ങും. ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി…
-
മണ്‍വിള തീപിടിത്തം: വായുവില്‍ വിഷവാതകമില്ലെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: മണ്‍വിള തീപിടിത്തത്തെ തുടര്‍ന്ന് വായുവില്‍ വിഷവാതകമില്ലെന്ന് കണ്ടെത്തല്‍. വായുവില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ അംശമില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ജ് അറിയിച്ചു. ഹൈഡ്രോ കാര്‍ബണിന്റെ സാന്നിധ്യം വായുവില്‍ കണ്ടെത്തി. ഹൈഡ്രോ കാര്‍ബണിന്റെ അളവ് അപകടകരമല്ലാത്ത തോതിലാണുള്ളത്.…

Local News


















