ശബരിമല വിധി: കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി


ശബരിമല: ശബരിമല വിധിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി. പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു.


പിന്മാറ്റത്തെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അപേക്ഷ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. ശ്രീധരന്‍ പിള്ള, കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയാണ് നടപടിക്ക് അപേക്ഷ നല്‍കിയത്.




Sharing is Caring