മലാലക്ക് ഹാര്‍വാഡ് പുരസ്‌കാരം


ഓക്‌സ്‌ഫോര്‍ഡ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പോരാടുന്ന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിക്ക് ഹാര്‍വാഡ് പുരസ്‌കാരം.ഈ വര്‍ഷം ഡിസംബര്‍ ആറിന് നടക്കുന്ന ചടങ്ങില്‍ മലാല പുരസ്‌കാരം ഏറ്റുവാങ്ങും.


ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയ മലാലക്ക് 2014 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. നൊബേല്‍ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.


പതിനഞ്ചാമത്തെ വയസില്‍ താലിബാന്‍ ആക്രമണത്തെ അതിജീവിച്ച മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവകാശം ഉറപ്പാക്കുന്നതിനായുള്ള പോരാട്ടത്തിലാണ്. മലാലയുടെ പാത വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും മാതൃകയാണെന്ന് പുരസ്‌കാര സമിതി പറഞ്ഞു.

‘ഞാന്‍ ഓരോ സ്ത്രീയുടേയും ഓരോ പെണ്‍കുട്ടിയുടേയും വക്താവായി തന്നെ തുടരും. ഒരു പെണ്‍കുട്ടി വിദ്യാ സമ്പന്നയായിരുന്നാല്‍ ആ രാജ്യത്തെ മാറ്റാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ 130 കോടിയോളം പെണ്‍കുട്ടികള്‍ക്ക് എത്രമാത്രം മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ചിന്തിച്ചുനോക്കൂ’ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ മലാല പറയുന്നു.



Sharing is Caring