News Sections: mainnews
-
സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു
തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദളമര്‍മരങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.
-
മുഖ്യമന്ത്രിമാരില്‍ സമ്പന്നന്‍ ചന്ദ്രബാബു നായിഡു; പാവപ്പെട്ടവന്‍ മാണിക് സര്‍ക്കാര്‍
രാജ്യത്തെ സമ്പന്നരായ മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടു. 31 മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോം പുറത്തുവിട്ട പട്ടികയില്‍ സമ്പത്തില്‍ ഒന്നാമന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. 177 കോടിയാണ് ഇദ്ദേഹത്തിന്റെ…
-
സുന്‍ജുവാന്‍ സൈനിക ക്യാംപ് ആക്രമണം: ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെടുത്തു
ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക ക്യാംപില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ ഭീകരാക്രമണത്തില്‍ ജീവന്‍…
-
യുത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റുമരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാ(30)ണ് മരിച്ചത്. ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോടെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.രാത്രി 11.30-ഓടെ തെരൂരിലെ…
-
ഇടതുമുന്നണിയെ കളങ്കപ്പെടുത്താന്‍ സി.പി.ഐ കൂട്ടുനില്‍ക്കില്ല: പന്ന്യന്‍ രവീന്ദ്രന്‍
നെടുങ്കണ്ടം:ഇടതുജനാധിപത്യ മുന്നണിയെ കളങ്കപ്പെടുത്താനുള്ള ഒരു നടപടിക്കും സി.പി.ഐ കൂട്ടുനില്‍ക്കില്ലെന്ന് ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനേത്താടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഴിമതിക്ക് കുപ്രസിദ്ധി നേടിയവരടക്കം പലരും ഇടതുമുന്നണിയിലേക്കു വരാന്‍…
-
സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയ ഇല്ലെന്ന് ശിശുക്ഷേമ വകുപ്പ്
തിരുവനന്തപുരം> സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയയില്ലെന്ന് വനിത ശിശുക്ഷേമ വകുപ്പ് വ്യക്തമാക്കി. ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിയെടുത്തെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശങ്ങളെല്ലാം വ്യാജമാണെന്ന് വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന…
-
ഡിജിപി എന്‍ സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി എന്‍സി അസ്താനയെ നിയമിച്ചു. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ…
-
കൊയിലാണ്ടി മുന്‍സിപ്പാലിറ്റി പരിധിയില്‍ ഇന്ന് സി പി ഐ എം ഹര്‍ത്താല്‍
കൊയിലാണ്ടിയില്‍ ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി മുന്‍സിപ്പാലിറ്റി പരിധിയില്‍ ഇന്ന് സി പി ഐ എം ഹര്‍ത്താല്‍. 6 സിപി ഐ എം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…
-
ഗൗരി നേഘയുടെ മരണം: പ്രിസിന്‍സിപ്പലിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റിന്റെ നിര്‍ദേശം
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാര്‍ഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റിന്റെ നിര്‍ദേശം. കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ സംഭവത്തെ തുടര്‍ന്ന്…
-
ആഭ്യന്തരവകുപ്പിന് ജയില്‍ വകുപ്പിനോട് ചിറ്റമ്മനയം: ഡി.ജി.പി ആര്‍.ശ്രീലേഖ
ആഭ്യന്തരവകുപ്പിനെതിരേ വിമര്‍ശനവുമായി ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ. വിചാരണത്തടവുകാരെ ജയില്‍ അനിശ്ചിതമായി പാര്‍പ്പിക്കുന്നുവെന്നും അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ പേരെ പരോളില്‍ വിടുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തി. അന്തേവാസികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പരോളില്‍ കൂടുതല്‍ തടവുകാരെ വിടുന്നത്…

Local News

















