ആഭ്യന്തരവകുപ്പിന് ജയില്‍ വകുപ്പിനോട് ചിറ്റമ്മനയം: ഡി.ജി.പി ആര്‍.ശ്രീലേഖ


ആഭ്യന്തരവകുപ്പിനെതിരേ വിമര്‍ശനവുമായി ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ. വിചാരണത്തടവുകാരെ ജയില്‍ അനിശ്ചിതമായി പാര്‍പ്പിക്കുന്നുവെന്നും അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ പേരെ പരോളില്‍ വിടുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തി.


അന്തേവാസികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പരോളില്‍ കൂടുതല്‍ തടവുകാരെ വിടുന്നത് ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇതിനായി ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി നിരവധി തവണ പൊലിസ് മേധാവിക്ക് കത്തയച്ചിട്ടും നടപടിയില്ല. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ശ്രീലേഖ.




Sharing is Caring