ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഇന്ന് കൂടി വാങ്ങാൻ അവസരം

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഇന്ന് കൂടി വാങ്ങാൻ അവസരം. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇപോസ് മെഷീനിലെ തകരാർ മൂലം കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ പല ഇടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് ഒന്ന് വരെ നീട്ടിയിരിക്കുന്നത്.നാളെ റേഷൻ കടകൾക്ക് അവധിയായിരിക്കും. എല്ലാ മാസവും സ്റ്റോക്ക് അപ്ഡേഷനായി റേഷൻ വ്യാപാരികൾക്ക് ആദ്യത്തെ പ്രവൃത്തി ദിനം അവധി നൽകാറുണ്ട്.

മാർച്ച് മാസം നീല കാർഡ് ഉടമകൾക്ക് നിലവിലെ റേഷൻ വിഹിതത്തിന് പുറമേ, ഒരു കാർഡിന് 4 കിലോ അരിയും, വെളള കാർഡിന് 5 കിലോ അരിയും 10.90 രൂപ നിരക്കിൽ ലഭ്യമാക്കും.റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മാത്രമാകും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം, ഗുരുതര രോഗബാധിതര്‍ക്ക് മുന്‍ഗണന കാര്‍ഡിനുള്ള അപേക്ഷ എല്ലാ മാസവും 19 ന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് നല്‍കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *