തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇന്ന് മുതല്‍


മാര്‍ക്ക് ദാന വിവാദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം രൂക്ഷമായ തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തും.ഇന്നു തന്നെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റെടുക്കും.


മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.


ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയുള്ള പ്രതിഷേധം രാത്രി 12:30 ക്കാണ് അവസാനിച്ചത്. കോളേജ് മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്താമെന്ന ഉറപ്പിന്മേലാണ് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്മാറിയത്.



Sharing is Caring