
കൊച്ചി: പരിക്കേറ്റതും പീഡിക്കപ്പെട്ടതും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളെ രക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ചികില്‍സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വന്‍താര (വനനക്ഷത്രം) പദ്ധതി സംയുക്തമായി പ്രഖ്യപിച് റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് ഫൌണ്ടേഷനും. ഇന്ത്യയ്ക്കകത്തും വിദേശത്തും നിന്നുള്ള മൃഗങ്ങളെ ഒരു പോലെ സംരക്ഷിക്കുന്നതാണ് ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സിന്റെ 3000 ഏക്കറോളം വരുന്ന ഹരിത ഇടനാഴിയില്‍ രൂപം നല്‍കിയിട്ടുള്ള പദ്ധതി. ആഗോളഅടിസ്ഥാനത്തില്‍ തന്നെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളില്‍ സുപ്രധാന സംഭാവന നല്‍കുന്ന പദ്ധതിയായി വന്‍താര മാറുമെന്നാണ് കരുതുന്നത്. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും പ്രഗത്ഭ്യമുള്ള വിദഗ്ദരുടെ സഹായത്തോടെ പ്രവര്‍ത്തികമാക്കുന്ന പദ്ധതിയുടെ ഭാഗമായി 3000 ഏക്കറോളം വരുന്ന പദ്ധതിപ്രദേശത്തെ വനസമാനമായി മാറ്റിയിട്ടുണ്ട്. രക്ഷപ്പെടുത്തുന്ന മൃഗങ്ങളെ സ്വാഭാവികവും ഹരിതാഭവുമായ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കാന്‍ ഉതകുന്ന രീതിയിലാണ് പദ്ധതി പ്രദേശം വികസിപ്പിച്ചിട്ടുള്ളത്.
റീലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും റിലയന്‍സ് ഫൌണ്ടേഷന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ആനന്ദ് അംബാനിയുടെ ആശയമാണ് ഇന്ത്യയിലെ തന്നെ ഇത്തരത്തിലേ ആദ്യ സംരംഭമായ വന്‍താരയ്ക്കു പിന്നില്‍. റിലയന്‍സിന്റെ ജാംനഗറിലെ ബ്രഹതായ പുനരുപയോഗ ഊര്‍ജ വ്യവസായത്തിന് നേതൃത്വം നല്‍കുന്നതിലൂടെ 2035ഓടെ റിലയന്‍സിനെ നെറ്റ് കാര്‍ബന്‍ സീറോ കമ്പനിയാക്കുന്നതിന്റെ ഉത്തരവാദിത്തവും ശ്രീ അംബാനിയില്‍ നിക്ഷിപ്തമാണ്.
‘ചെറുപ്രായത്തില്‍ എന്റെ ഒരഭിനിവേശമായി തുടങ്ങിയ ഒരു കാര്യം ഇപ്പോള്‍ വന്‍താരയുടെ മികച്ചതും പ്രതിബദ്ധതയുള്ളതുമായ ടീമിന്റെ ബലത്തില്‍ ഒരു ദൗത്യമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന മൃഗവര്ഗങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞബദ്ധരാണ്. സുപ്രധാനമായ ആവാസവ്യവസ്ഥകളെ സംരക്ഷിച്ചും ജീവജാലങ്ങള്‍ നേരിടുന്ന ഭീഷണികള്‍ക്കു പരിഹാരം കണ്ടെത്തിയും വന്‍താരയെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട സംരക്ഷണ പദ്ധതിയായി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെയും ലോകത്തിലെയും തന്നെ ഏറ്റവും മികച്ച മൃഗശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ദരും ഞങ്ങളുമായി ഈ ഉദ്യമത്തില്‍ കൈകോര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഗവേഷണപഠന സ്ഥാപനങ്ങളുടെയും സഹകരണവും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ 150തിലേറെ വരുന്ന മൃഗശാലകള്‍ മെച്ചപ്പെടുത്താന്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യയും മറ്റു സര്‍ക്കാര്‍ സംഘടനകളുമായി സഹകരിക്കാനും ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. ഈ മൃഗശാലകളിലെ പരിശീലനം, ഉള്‍കൊള്ളാനുള്ള ശേഷി, മൃഗസംരക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ലോകത്തിലെ ജൈവവൈവിദ്ധ്യ സംരക്ഷണശ്രമങ്ങളുടെ മുന്‍പന്തിയില്‍ വന്‍താര വരുംവര്‍ഷങ്ങളില്‍ സ്ഥാനം പിടിക്കുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം, ‘ പദ്ധതിപ്രഖ്യാപന വേളയില്‍ ശ്രീ ആനന്ദ് അംബാനി പറഞ്ഞു.
‘അനുകമ്പ എന്ന ധാര്‍മിക മൂല്യവും ആധുനികശാസ്ത്ര സാങ്കേതികവിദ്യയുടെ മികവും സമന്വയിപ്പിക്കുന്നതാണ് വന്‍താര എന്ന പദ്ധതി. മൃഗസംരക്ഷണം മാനവരാശിക്കും ദൈവത്തിനുമുള്ള സേവനമായാണ് ഞാന്‍ കാണുന്നത്, ‘പദ്ധതിക്കു പിന്നിലേ ആശയത്തെ കുറിച്ച് ശ്രീ അംബാനി വിശദമാക്കി.

ആനകള്‍ക്കുള്ള കേന്ദ്രം കൂടാതെ സിംഹം, കടുവ, മുതല, പുള്ളിപുലി തുടങ്ങി ചെറുതും വലുതുമായ മൃഗങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ വന്‍താരയുടെ ഭാഗമായിട്ടുണ്ട്.
