News Sections: Kannur
-
കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മട്ടന്നൂര്‍ മരുതായിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിജിലിനെ പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
-
തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്…
-
കണ്ണൂര്‍ വിമാനത്താവളം: ജുലൈ 5 ന് ടെര്‍മിനല്‍ സ്റ്റേഷന്റെ ശിലാസ്ഥാപനം
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ സ്റ്റേഷന്റെ ശിലാസ്ഥാപനം ജുലൈ 5 ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. 80,000 ചതുരശ്ര മീറ്ററിലാണ് ടെര്‍മിനല്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. 19.8 ഏക്കറില്‍ 498.69 കോടി…
-
കണ്ണൂരില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികളും കുറ്റക്കാര്‍
തലശ്ശേരി: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉള്ളിക്കല്‍ സ്വദേശികളായ പൂത്തോട്ടത്തില്‍ ബിജു, കൊമ്പനപറമ്പില്‍ മുഹമ്മദ് സാലി,…
-
ഭക്തജനത്തിരക്കില്‍ കൊട്ടിയൂരില്‍തിരുവോണാരാധന
കൊട്ടിയൂര്‍: കൊട്ടിയൂര്‍ തിരുവോണാരാധന തിങ്കളാഴ്ച നടന്നു. ഉച്ചയ്ക്ക് ആരാധനാസദ്യ നടത്തുകയും ഇതിന്റെ ഭാഗം ൈകയാലകളിലേക്ക് പകര്‍ന്നുനല്കുകയും ചെയ്തു. തിരുവോണം ആരാധനയോടെ അക്കരക്കൊട്ടിയൂരിലെ കൈയാലയില്‍ മത്തവിലാസം കൂത്ത് തുടങ്ങി.
-
പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ പാരാഗ്ലൈഡിങിനയച്ചു: മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛനമ്മമാരുടെ താല്‍പര്യപ്രകാരം പാരാസൈലിങിന് ഉപയോഗിച്ചത് വിവാദമാകുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ മലബാര്‍ എയ്‌റോ സ്‌പോര്‍ട് സൊസൈറ്റി സംഘടിപ്പിച്ച സാഹസിക കായിക പരിശീലന പരിപാടിയാലാണ് 11മാസം…
-
ഇടിമിന്നലേറ്റ് ആറുപേര്‍ക്ക് പരിക്കേറ്റു
ആലക്കോട്: ആലക്കോട് മേഖലയില്‍ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ വീട് ഭാഗികമായി തകര്‍ന്നു. സാരമായി പൊള്ളലേറ്റ മുതിരമല മിനി എം എസ്(45), മിനിയുടെ മകള്‍ ഷിന്റ(21) എന്നിവരെ പരിയാരം മെഡിക്കല്‍…
-
ഹഡ പദ്ധതിയില്‍ വന്‍ തട്ടിപ്പെന്ന്
കണ്ണൂര്‍: ജലക്ഷാമം തടയുന്നതിനായുള്ള തടയണ നിര്‍മാണത്തിന്റെ മറവില്‍ മലയോരത്തെ ചില പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ വന്‍ അഴിമതി നടക്കുന്നതായി ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ഹഡ പദ്ധതിയിലുള്‍പ്പെടുത്തി മലയോരത്ത് നിരവധി തടയണകളാണ് സമീപത്ത്…
-
ആര്‍എംപി 20 മണ്ഡലങ്ങളില്‍ മത്സരിക്കും
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ട് (ആര്‍ എം പി) നേതാക്കള്‍ വ്യക്തമാക്കി. യു ഡി എഫുമായി ഒരുതരത്തിലുള്ള സംഖ്യത്തിനും പാര്‍ട്ടി ശ്രമിക്കില്ലെന്ന് ആര്‍ എം പി…
-
അബ്ദുള്ളക്കുട്ടിക്കു നേരെ കയ്യേറ്റം
കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഒരു സ്വകാര്യ ഹോട്ടലിനു മുന്നില്‍ തടഞ്ഞുവയ്ക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സണ്ണി ജോസഫ് എം എല്‍…

Local News












