
തലശ്ശേരി: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉള്ളിക്കല്‍ സ്വദേശികളായ പൂത്തോട്ടത്തില്‍ ബിജു, കൊമ്പനപറമ്പില്‍ മുഹമ്മദ് സാലി, കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷരീഫ്, ഉള്ളിക്കല്‍ മണിപ്പാറ നുച്യാട് നടുത്തുടിയില്‍ ജംഷീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, അക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 366 (2) എ, 376 ജി, 342, 323, 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2011 ഡിസംബറിലാണ് കേസിനാസ്പഥമായ സംഭവം നടന്നത്. വിരായ്‌പേട്ടിലുള്ള കാമുകനെ തേടിയെത്തിയ ബംഗാളി കബില്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ലോറിയിലെത്തിയ പ്രതികള്‍ തട്ടിക്കൊമ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
