ആലക്കോട്: ആലക്കോട് മേഖലയില്‍ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ വീട് ഭാഗികമായി തകര്‍ന്നു. സാരമായി പൊള്ളലേറ്റ മുതിരമല മിനി എം എസ്(45), മിനിയുടെ മകള്‍ ഷിന്റ(21) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മിന്നലേറ്റ് ഉരുകിപ്പോയിരുന്നു. മിനിയുടെ ഓടിട്ട വീട് ഭാഗികമായി തകര്‍ന്നു. ഒറ്റതൈയിലെ തോട്ടുംപുറത്ത് ജിസ്‌മോള്‍(21), കര്‍ണ്ണാടകയിലെ ബെല്‍ത്തങ്ങാടി സ്വദേശിയായ ഗോഡ്‌വിന്‍(40), ആലക്കോട് മാവുംതട്ടിലെ കല്ലാവീട്ടില്‍ ദേവകി(80) എന്നിവര്‍ക്കും പരിക്കേറ്റു.
FLASHNEWS