കാസര്‍കോട്: കൃഷി ഐച്ഛിക വിഷയമായി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാലയില്‍ അപ്രന്റീസ്ഷിപ്പോടുകൂടിയ ഫിനിഷിംഗ് സ്‌കൂള്‍ പരിശീലനം നല്‍കുന്നു. കാര്‍ഷിക മേഖലയില്‍ തൊഴില്‍നേടാനും സ്വയം തൊഴില്‍ കണ്ടെത്താനും ഉതകുന്ന രീതിയില്‍ വിവിധ കാര്‍ഷിക സംരഭങ്ങളില്‍ പ്രായോഗിക പരിശീലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ അപ്രന്റീസ്ഷിപ്പ് വീണ്ടും തുടങ്ങുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടത്തി വരുന്ന ഫിനിഷിംഗ് സ്‌കൂള്‍ പരിശീലനം പൂര്‍ത്തിയായവര്‍ക്കാണ് ഈ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് പ്രവേശനം നല്‍കുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയിലേയും കൃഷി വകുപ്പിലേയും തെരെഞ്ഞെടുത്ത ഗവേഷണ കേന്ദ്രങ്ങളിലും കൃഷി ഫാമുകളിലാണ് പരിശീലനം. ആറു മുതല്‍ ഒമ്പതു മാസം വരെ നീണ്ടു നില്‍ക്കുന്നതാണ് ഈ പരിശീലന പരിപാടി. ഈ കാലയങ്ങളവില്‍ പരീശീലനാര്‍ത്ഥികള്‍ക്ക് പ്രതിമാസം 6000 രൂപ സ്റ്റൈപ്പന്റ് നല്‍കും. പരിശീലനം പരാമവതി യുവതി യുവാക്കള്‍ക്ക് പ്രയോജനകരമാക്കുന്നതിന് ഈ വര്‍ഷം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലുള്ളവര്‍ക്ക് പടന്നക്കാട് കാര്‍ഷിക കോളേജില്‍ സംഘടിപ്പിക്കുന്ന ഫിനിഷിംഗ് സ്‌കൂളില്‍ പങ്കെടുക്കാവുന്നതാണ്. ഇതിലേക്കായി അപേക്ഷ വെള്ള പേപ്പറില്‍ തയ്യാറാക്കി ഫോണ്‍ നമ്പര്‍ സഹിതം പ്രോജക്ട് ലീഡര്‍, ഫിനിഷിംഗ് വിജ്ഞാന വ്യാപന വിഭാഗം, കാര്‍ഷിക കോളേജ്, വെള്ളായണി 695522 തിരുവനന്തപുരം എന്ന വിലാസത്തില്‍ ഏപ്രില്‍ 23 നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് -9447427231, 9562819128, 9447495778.
