
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ട് (ആര്‍ എം പി) നേതാക്കള്‍ വ്യക്തമാക്കി. യു ഡി എഫുമായി ഒരുതരത്തിലുള്ള സംഖ്യത്തിനും പാര്‍ട്ടി ശ്രമിക്കില്ലെന്ന് ആര്‍ എം പി നേതാക്കള്‍ പറഞ്ഞു.
യു ഡി എഫുമായി ധാരണ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ഇടതുപക്ഷ ഐക്യമുന്നണിയെന്ന പേരില്‍ സമാന ചിന്താഗതിക്കാരുമായി സംഖ്യമുണ്ടാക്കിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക.
സി പി എം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ഒന്‍പതു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയും ആര്‍ എം പി പുറത്തുവിട്ടു.
