മുംബൈ: ഐ പി എല്‍ ഏഴാം സീസണിലെ മത്സരങ്ങള്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും. ഏപ്രില്‍ 16 മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് മത്സരങ്ങള്‍. ഇന്ത്യയോടൊപ്പം യു എ ഇയും ബംഗ്ലാദേശുമാണ് ഐ പി എല്‍ മത്സരങ്ങള്‍ക്ക് കളം ഒരുക്കുക.
ഉദ്ഘാടനത്തിനും തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും യു എഇ ആയിരിക്കും ആതിഥേയത്വം വഹിക്കുക. ഏതാനും മത്സരങ്ങള്‍ ബംഗ്ലാദേശില്‍ വെച്ചു നടത്തുമെന്ന് ഐ പി എല്‍ ഗവേണിംഗ് ബോഡി വ്യക്തമാക്കി.
ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മത്സരത്തിന്റെ ആദ്യഘട്ടം വിദേശത്തേക്കു മാറ്റുന്നത്. ഏപ്രില്‍ 16 മുതല്‍ 30 വരെയാണ് യു എ ഇയിലെ മത്സരങ്ങള്‍. മെയ് ഒന്നു മുതലുള്ള മത്സരങ്ങളാണ് ബംഗ്ലാദേശിലും ഇന്ത്യയിലുമായി നടക്കുന്നത്. ഫൈനലടക്കമുള്ള അവസാനഘട്ട മത്സരങ്ങള്‍ ഇന്ത്യയിലായിരിക്കും നടക്കുക.