‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’ സന്ദേശവുമായി ബോബി ചെമ്മണ്ണൂരിന്റെ മാരത്തണ്‍ ആരംഭിച്ചു

ksd...marathon-Boby-chemmanകാസര്‍കോട്: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണൂര്‍ നടത്തുന്ന 600 കിലോമീറ്റര്‍ മാരത്തണ്‍ കാസര്‍കോട് നിന്ന് ആരംഭിച്ചു. വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളജ് അങ്കണത്തില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.ജീവകാരുണ്യം മുന്‍നിര്‍ത്തിയുള്ള ഈ സംരംഭത്തില്‍ താനും പങ്കാളിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു.ലോകത്തിലെ ഏറ്റവും വലിയ രക്ത ബാങ്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന മാരത്തണ്‍ ആണിത്‌. ‘ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്ക്’ എന്ന പേരില്‍ ആവശ്യമുള്ളവര്‍ക്ക് 24 മണിക്കൂറും രക്തം ലഭ്യമാകുന്ന വിപുലമായ ബ്ലഡ് ബാങ്ക് സൃഷ്ടിക്കുകയാണ് മാരത്തണിന്റെ ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ താഹിറ സത്താര്‍, റെഡ്ക്രോസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. സുനില്‍ കുര്യന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അച്യുതന്‍ മാസ്റ്റര്‍, കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പ്രഫ. എ. ശ്രീനാഥ്, യൂനിയന്‍ ചെയര്‍മാന്‍ സയ്യിദ് താഹ, ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പി.ആര്‍.ഒ ആയ നടന്‍ വി.കെ. ശ്രീരാമന്‍, പി.കെ.എസ്. രാജന്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് ഗവ. കോളജിലെ 850 കുട്ടികള്‍ രക്തദാനത്തിനുള്ള സമ്മതപത്രം കൈമാറി.പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നു ലഭ്യമാക്കാന്‍ മെഡിക്കല്‍ ഷോപ്പും ഭക്ഷണവിതരണത്തിനുള്ള സംവിധാനവും ഒരുക്കും. ക്ളബുകളും സന്നദ്ധ സംഘടനകളും ഉള്‍പ്പെടെ നിരവധിപേര്‍ മാരത്തണില്‍ പങ്കെടുത്തു. ചെര്‍ക്കള, ചട്ടഞ്ചാല്‍, പൊയിനാച്ചി, കുണിയ, പെരിയ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

 

കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെയുള്ള 600 കിലോ മീറ്റര്‍ മാരത്തണാണ് ഓടുന്നത്. ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’ എന്നാണ് മാരത്തണിന്റെ മുദ്രാവാക്യം. ഗിന്നസ് ബുക്കില്‍ ഇടം നേടുന്നതിനായി എത്ര ദൂരം ഓടി എന്ന് റെക്കോര്‍ഡ് ചെയ്യുന്നതിന് മൈക്രോചിപ്പ് ഘടിപ്പിച്ച ഷൂ ഉപയോഗിച്ചാണ് ഓടുന്നത്.രുമാസം തുടരുന്ന മാരത്തണ്‍ തിരുവനന്തപുരത്ത് സമാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *