കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാനായി സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. സ്റ്റാഫംഗമാണ് സലിംരാജ് എന്ന നിലയില്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് അവിടെ നടക്കുന്ന കാര്യങ്ങളില്‍ ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സലിംരാജിന്റെ ഫോണ്‍ അടക്കം മുഖ്യമന്ത്രി ഉപയോഗിച്ചിട്ടുണ്ട്. സലിംരാജിനെപ്പോലുള്ളവര്‍ പുറത്തുള്ളപ്പോള്‍ നീതി നടപ്പാവില്ലെന്നും ഓഫീസിനെതിരായ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഇവ ആരോപണങ്ങള്‍ മാത്രമായി കണക്കാക്കുകയാണെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കുറ്റപ്പെടുത്തി. കേസ് സി ബി ഐക്കെതിരെ വിടണമെന്ന ആവശ്യം പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.