തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേഷ്ടാവ് അഡ്വ. ജോയിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ ഡി എഫ് ജില്ലാ യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജോയിസിനെ ഹൈറേഞ്ച് സംരക്ഷണ സമിതിയും പിന്തുണയ്ക്കും.
ചെറുതോണിയില്‍ ബുധനാഴ്ച രാത്രി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 14 ന് സി പി എം സംസ്ഥാന നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഹൈക്കോടതിയില്‍ അഭിഭാഷകനായ ജോയിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.
ഐ ഗ്രൂപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജോയിസ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജി ജോര്‍ജ് സഹോദരനാണ്.
