ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡക്കെതിരായ കേസ് യുഎസ് കോടതി തള്ളി. യുഎസ് ഫെഡറല്‍ ജഡ്ജിയാണ് കേസ് തള്ളിയത്. ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും നയതന്ത്ര പരിരക്ഷ ഉണ്ടെന്നും കോടതി അറിയിച്ചു.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സുപ്രധാനമായ വിധി ഉണ്ടായത്. കുറ്റപത്രം നല്‍കുന്ന സമയത്ത് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതിനാല്‍ കേസ് നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ജനുവരി ഒമ്പതിനാണ് ദേവയാനിക്കെതിരായ കുറ്റപത്രം നല്‍കിയത്. ഈ സമയത്ത് ഇവര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഈ വാദം മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതി ജഡ്ജി ഷിറാ ഷിഡ്‌ലിന്‍ അംഗീകരിക്കുകയായാരിന്നു.