ദില്ലി: കടല്‍കൊല കേസില്‍ നാവികര്‍ക്കെതിരെ വിചാരണ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സുപ്രീംകോടതിയെ സമീപിച്ചു. കോടതി മേല്‍നോട്ടത്തിലാണു കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയതെന്നു സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ എന്‍ ഐ എ ചൂണ്ടിക്കാട്ടുന്നു.
കടല്‍കൊല കേസില്‍ ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലാത്തോര്‍, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കെതിരെ എന്‍ ഐ എ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.
നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സുവ നിയമം ഇല്ലെങ്കില്‍ എന്‍ ഐ എക്ക് ഈ കേസ് അന്വേഷിക്കാനാകില്ല എന്നാണ് ഇറ്റലിയുടെ വാദം.
കേസ് സുപ്രീംകോടതി വരുന്ന മുപ്പതാം തിയതി പരിഗണിക്കാനിരിക്കെയാണു വിചാരണ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ പ്രത്യേക അപേക്ഷ നല്‍കിയിരിക്കുന്നത്.