ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി ബാഴ്‌സലോണ ക്വാര്‍ട്ടറിലെത്തി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടുഗോളിനാണ് ബാഴ്‌സ, സിറ്റിയെ തോല്‍പ്പിച്ചത്. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ നാലുഗോള്‍ നേടിയാണ് ബാഴ്‌സ തുടര്‍ച്ചയായ ഏഴാംതവണ ക്വാര്‍ട്ടറിലെത്തിയത്.
അറുപത്തിയേഴാം മിനിറ്റില്‍ മെസ്സി ബാഴ്‌സലോണയ്ക്കായി ആദ്യ ഗോള്‍ നേടി. എന്‍പത്തിയൊമ്പതാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപനി സിറ്റിയെ ഒപ്പമെത്തിച്ചു. ഒരുമിനിറ്റിന് ശേഷം ഡാനി ആല്‍വസാണ് ബാഴ്‌സലോണയുടെ വിജയ ഗോള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ ലെവര്‍ക്യൂസനെ തകര്‍ത്ത് പി എസ് ജി ക്വാര്‍ട്ടറിലെത്തി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു പി എസ് ജിയുടെ ജയം. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ ആറുഗോളാണ് പി എസ് ജി നേടിയത്.