കണ്ണൂര്‍: 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛനമ്മമാരുടെ താല്‍പര്യപ്രകാരം പാരാസൈലിങിന് ഉപയോഗിച്ചത് വിവാദമാകുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ മലബാര്‍ എയ്‌റോ സ്‌പോര്‍ട് സൊസൈറ്റി സംഘടിപ്പിച്ച സാഹസിക കായിക പരിശീലന പരിപാടിയാലാണ് 11മാസം പ്രായമായ കുട്ടിയെ പാരാസെയിലിങിനുപയോഗിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.