
ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസിലാണ് കെജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തത്. മാനനഷ്ടക്കേസില്‍ 10,000 രൂപ പിഴ കെട്ടിവയ്ക്കാന്‍ വിസമ്മതിച്ച കെജ്‌രിവാളിനെ കോടതി രണ്ടു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
രാജ്യത്ത് ഏറ്റവുമധികം അഴിമതി നടത്തിയ 31 രാഷ്ട്രീയ നേതാക്കളുടെ പട്ടിക ആംആദ്മി പാര്‍ട്ടി പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിതിന്‍ ഗഡ്കരിയുടെ പേരും പരാമര്‍ശിച്ചിരുന്നു. അതിനെതിരെയാണ് നിതിന്‍ ഗഡ്കരി മാനനഷ്ടക്കേസ് നല്‍കിയത്.

